ADVERTISEMENT
ബംഗളൂരു: ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാനായി സ്ത്രീകളുടെ ഫോട്ടോകളും ദൃശ്യങ്ങളും അനുവാദമില്ലാതെ രഹസ്യമായി പകര്‍ത്തുകയും പോസ്റ്റ് ചെയ്യുകയും ചെയ്ത കൗമാരക്കാരൻ അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം.
ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ദിലാവര്‍ ഹുസൈന്(19) ആണ് പിടിയിലായത്. മണിപ്പുര്‍ സ്വദേശിയാണ് ഇയാളെന്നാണ് വിവരം.
ചര്‍ച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, എംജി റോഡ് തുടങ്ങിയിടങ്ങളിലൂടെ രാത്രികാലത്ത് നടക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളാണ് ദിലാവര്‍ പകര്‍ത്തിയിരുന്നത്. ശേഷം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ബംഗളൂരു നൈറ്റ് ലൈഫ് എന്ന ടാഗ് ലൈനോടെ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫോളോവര്‍മാരെ കൂട്ടാനായിരുന്നു ഇയാള്‍ ഇങ്ങനെ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വിധത്തിലായിരുന്നു പോസ്റ്റുകള്‍. വിഷയം പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണ സെല്ലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദിലാവര്‍ പിടിയിലായത്.
Tags :