x
ad
Sat, 26 July 2025
ad

ADVERTISEMENT

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ന് ശേ​ഷം പൈ​ല​റ്റു​മാ​ർ കൂ​ട്ട അ​വ​ധി​യി​ൽ


Published: July 24, 2025 06:16 PM IST | Updated: July 24, 2025 06:16 PM IST

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ന് ശേ​ഷം എ​യ​ർ​ഇ​ന്ത്യ​യി​ൽ പൈ​ല​റ്റു​മാ​ർ കൂ​ട്ട അ​വ​ധി​യി​ൽ. 112 പൈ​ല​റ്റു​മാ​രാ​ണ് മെ​ഡി​ക്ക​ൽ ലീ​വ് എ​ടു​ത്ത് അ​വ​ധി​യി​ൽ പോ​യ​തെ​ന്ന് വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി മു​ര​ളീ​ധ​ർ മോ​ഹോ​ൾ അ​റി​യി​ച്ചു.

51 ക​മാ​ൻ​ഡ​ർ​മാ​രും 61 ഫ്ലൈ​റ്റ് ഓ​ഫീ​സ​ർ​മാ​രും അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ച​താ​യി മു​ര​ളീ​ധ​ർ മോ​ഹോ​ൾ പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന് ശേ​ഷം, പൈ​ല​റ്റു​മാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യം തി​രി​ച്ച​റി​യു​ക​യും അ​വ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചും മു​ര​ളീ​ധ​ർ മോ​ഹോ​ൾ പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു.

ലോ​ക്‌​സ​ഭ​യി​ലെ ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പൈ​ല​റ്റു​മാ​രു​ടേ​തു​ൾ​പ്പെ​ടെ ഫ്ലൈ​റ്റ് ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യം വി​ല​യി​രു​ത്തു​ന്ന​തി​നും ഉ​റ​പ്പാ​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് 2023 ഫെ​ബ്രു​വ​രി​യി​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി വി​മാ​ന ജീ​വ​ന​ക്കാ​ർ​ക്കും എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ള​ർ​മാ​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ള അ​ധി​കാ​രി​ക​ൾ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​ത് പ്ര​ശ്‌​ന​ത്തെ​യും തി​രി​ച്ച​റി​യു​ന്ന​തി​ലും നേ​രി​ടു​ന്ന​തി​ലും ഫ്ലൈ​റ്റ് ക്രൂ / ​എ​ടി​സി​ഒ​മാ​രെ (എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ഓ​ഫീ​സ​ർ​മാ​ർ) സ​ഹാ​യി​ക്കു​ന്ന​തി​നും പി​ന്തു​ണ​യ്ക്കു​ന്ന​തി​നും പി​യ​ർ സ​പ്പോ​ർ​ട്ട് ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, ജീ​വ​ന​ക്കാ​രു​ടെ ക്ഷീ​ണ​വും പ​രി​ശീ​ല​ന​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സു​ക​ൾ ല​ഭി​ച്ച​താ​യി എ​യ​ർ ഇ​ന്ത്യ സ്ഥി​രീ​ക​രി​ച്ചു.

Tags :

Recent News

Up