ADVERTISEMENT
തിരുവനന്തപുരം: വിഐപി സുരക്ഷയ്ക്കായി ഒരു വർഷത്തേക്കു സൃഷ്ടിച്ച ഡെപ്യൂട്ടി കമ്മീഷണർ തസ്തികയിൽ റെയിൽവേ പോലീസ് എസ്പിയായിരുന്ന അരുൾ ആർ.ബി കൃഷ്ണയെ നിയമിച്ചു. ആംഡ് പോലീസ് ബറ്റാലിയനുകളിലെ ഡിഐജിയുടെ അധിക ചുമതലയും അദ്ദേഹത്തിനു കൈമാറി.
പോക്സോ കേസിൽ വീഴ്ച വരുത്തിയ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായ വി.ജി.വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഐജിയായി മാറ്റി നിയമിച്ചു. പകരം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി ആർ. ആനന്ദിനെ നിയമിച്ചു. വിനോദ്കുമാറിനെ മാറ്റണമെന്ന് റേഞ്ച് ഐജി ശിപാർശ ചെയ്തിരുന്നു. കൊല്ലം റൂറൽ പോലീസ് മേധാവിയായിരുന്ന കെ.എം സാബു മാത്യുവിനെ ഇടുക്കി ജില്ല ാ പോലീസ് മേധാവിയായി നിയമിച്ചു.
പകരം ഇടുക്കി ജില്ലാ പോലീസ് മേധാവിയായിരുന്ന വിഷ്ണു പ്രതീപാണ് കൊല്ലം റൂറൽ പോലീസ് മേധാവി. അരുൾ ആർ.ബി കൃഷ്ണക്ക് പകരം എസ്എപി കമൻഡാൻഡ് ഷഹൻഷയ്ക്ക് റെയിൽവേ പോലീസ് എസ്പിയുടെ ചുമതല നൽകി.
എറണാകുളം വിജിലൻസ് എസ്പി എസ്.ശശിധരനെ തൃശൂർ പോലീസ് അക്കാദമി (കേപ) അസിസ്റ്റന്റ് ഡയറക്ടറായി (അഡ്മിനിട്രേഷൻ) നിയമിച്ചു. പകരം പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലായിരുന്ന പി.എൻ. രമേശ് കുമാറാണ് എറണാകുളം വിജിലൻസ് എസ്പി. കേപ അസി.ഡയറക്ടറായിരുന്ന (അഡ്മിനിട്രേഷൻ) പി.വാഹിദിനെ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റായി നിയമിച്ചു.
പകരം ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റായിരുന്ന മുഹമ്മദ് നദീമുദ്ദീനെ വനിത ബറ്റാലിയൻ കമാൻഡൻറായി മാറ്റി നിയമിച്ചു. വനിത ബറ്റാലിയൻ കമാൻഡൻറായിരുന്ന യോഗേഷ് മാണ്ഡ്യയെ എസ്എപി കമാൻഡൻറായും മാറ്റി നിയമിച്ചു.
Tags : kerala IPS officers