ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്കുനേരേ ഇന്ത്യൻ സൈന്യം നടത്തിയ ’ഓപ്പറേഷൻ സിന്ദൂർ’ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ. എൻസിആർടിയുടെ നേതൃത്വത്തിൽ ഇതിനായി രണ്ട് പ്രത്യേക മൊഡ്യൂളുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മൂന്ന് മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ആദ്യ മൊഡ്യൂളും ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് രണ്ടാമത്തെ മൊഡ്യൂളും ലഭ്യമാക്കും. ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
എട്ട് മുതൽ പത്തു വരെയുള്ള പേജുകളിലായിട്ടാണ് ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സൈനിക നേട്ടത്തെപ്പറ്റി വിവരിക്കുക. ഇതോടൊപ്പം രാജ്യത്തിന്റെ മറ്റ് ചില നേട്ടങ്ങൾ വിവരിക്കുന്നതിന് അനുബന്ധ പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്കു നൽകുന്നതിനും എൻസിആർടി തയാറെടുക്കുന്നുണ്ട്. വികസിത് ഭാരത്, നാരി ശക്തി വന്ദൻ, ജി20, ചന്ദ്രയാൻ ഉത്സവ് തുടങ്ങിയ വിഷയങ്ങളായിരിക്കും പ്രധാനമായും അനുബന്ധ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക..
Tags :