x
ad
Mon, 28 July 2025
ad

ADVERTISEMENT

കൈ​ത്ത​ണ്ട മു​റി​ച്ച് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും ചാ​ടി​യ യു​വാ​വ് മ​രി​ച്ചു


Published: July 28, 2025 05:27 AM IST | Updated: July 28, 2025 05:27 AM IST

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ കൈ​ത്ത​ണ്ട മു​റി​ച്ച് വീ​ടി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്ന് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ജ​യ്പൂ​രി​ലെ ഹ​ർ​മ​ര പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

രോ​ഹ​ൻ ചൗ​ധ​രി(22) ആ​ണ് മ​രി​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ശി​വ ന​ഗ​ർ പ്ര​ദേ​ശ​ത്താ​ണ് രോ​ഹ​ൻ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​സ​മ​യം പി​താ​വ് സി​ക്കാ​റി​ലെ ക​ല്യാ​ൺ​പു​ര ഗ്രാ​മ​ത്തി​ൽ പോ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി അ​ത്താ​ഴം ക​ഴി​ച്ച ശേ​ഷം രോ​ഹ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ ത​ന്‍റെ മു​റി​യി​ലേ​ക്ക് പോ​യി. പി​ന്നീ​ട് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് കൈ​ത്ത​ണ്ട മു​റി​ച്ച​ശേ​ഷം വീ​ടി​ന് പി​ന്നി​ലു​ള്ള അ​യ​ൽ​വാ​സി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​മോ​ദ് കു​മാ​വ​ത് പ​റ​ഞ്ഞു. രോ​ഹ​ൻ ജീ​വ​നൊ​ടു​ക്കി​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Tags :

Recent News

Up