x
ad
Mon, 28 July 2025
ad

ADVERTISEMENT

കൃഷി യന്ത്രവത്കരണം: ജില്ലകള്‍ തോറും മെഷിനറി ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നു


Published: July 27, 2025 10:10 PM IST | Updated: July 27, 2025 10:10 PM IST

സ്വ​​ന്തം ലേ​​ഖ​​ക​​ന്‍


കോ​​ഴി​​ക്കോ​​ട്: കാ​​ര്‍ഷി​​ക മേ​​ഖ​​ല​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി സ​​ര്‍ക്കാ​​ര്‍ ആ​​വി​​ഷ്‌​​ക​​രി​​ച്ച കൃ​​ഷി യ​​ന്ത്ര​​വ​​ത്ക​​ര​​ണ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി കൃ​​ഷി​​ശ്രീ സെ​​ന്‍റ​​റു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നും അ​​ഗ്രോ മെ​​ഷി​​ന​​റി സ​​ര്‍വീ​​സ് ക്യാ​​മ്പു​​ക​​ള്‍ ന​​ട​​ത്തു​​ന്ന​​തി​​നും സ​​ര്‍ക്കാ​​ര്‍ പ​​ദ്ധ​​തി. ഓ​​രോ ജി​​ല്ല​​ക​​ളി​​ലും ഫാം ​​മെ​​ഷി​​ന​​റി ക്ലി​​നി​​ക്കു​​ക​​ള്‍ സ്ഥാ​​പി​​ക്കാ​​ന്‍ 1.4 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ക്കാ​​ന്‍ സ​​ര്‍ക്കാ​​ര്‍ ഭ​​ര​​ണാ​​നു​​മ​​തി ന​​ല്‍കി.


ക​​ര്‍ഷ​​ക​​ര്‍ക്കും സ​​ര്‍വീ​​സ് സെ​​ന്‍റ​​റു​​ക​​ള്‍ക്കും കാ​​ര്‍ഷി​​ക യ​​ന്ത്ര​​ങ്ങ​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ക്കാ​​യി സ​​മ​​യ​​ബ​​ന്ധി​​ത​​വും ചെ​​ല​​വു കു​​റ​​ഞ്ഞ​​തു​​മാ​​യ സേ​​വ​​ന​​ങ്ങ​​ള്‍ എ​​ളു​​പ്പ​​ത്തി​​ല്‍ ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. ക്ലി​​നി​​ക്ക് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നൊ​​പ്പം നി​​ല​​വി​​ലു​​ള്ളവ​​ര്‍ക്ക്ഷോ​​പ്പു​​ക​​ള്‍ ന​​വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്യും. കാ​​ര്‍ഷി​​കോ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്കാ​​യി ബു​​ക്കിം​​ഗി​​നും മ​​റ്റു സേ​​വ​​ന​​ങ്ങ​​ള്‍ക്കു​​മാ​​യി കേ​​ന്ദ്രീ​​കൃ​​ത സോ​​ഫ്റ്റ്‌​​വേര്‍ വി​​ക​​സി​​പ്പി​​ക്കാ​​നും ല​​ക്ഷ്യ​​മി​​ടു​​ന്നു​​ണ്ട്. സു​​താ​​ര്യ​​ത​​യും കാ​​ര്യ​​ക്ഷ​​മ​​ത​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന ഡി​​ജി​​റ്റ​​ല്‍ റി​​പ്പ​​യ​​ര്‍ ബു​​ക്കിം​​ഗ്, ട്രാ​​ക്കിം​​ഗ് സം​​വി​​ധാ​​ന​​മാ​​ണ് സ്ഥാ​​പി​​ക്കു​​ക. മെ​​ക്കാ​​നി​​ക്കു​​ക​​ള്‍ക്ക് പ​​രി​​ശീ​​ല​​നം ന​​ല്‍കാ​​നും മേ​​ല്‍നോ​​ട്ട​​ത്തി​​നും ഫാം ​​ഇ​​ന്‍ഫ​​ര്‍മേ​​ഷ​​ന്‍ ബ്യൂ​​റോ വ​​ഴി ക്ലി​​നി​​ക്കു​​ക​​ള്‍ക്ക് പ്ര​​ചാ​​രം ന​​ല്‍കു​​ന്ന​​തി​​നും ത​​ക ചെ​​ല​​വ​​ഴി​​ക്കാ​​ന്‍ അ​​നു​​മ​​തി​​യു​​ണ്ട്.


ക​​ര്‍ഷ​​ക ക്ഷേ​​മ വ​​കു​​പ്പാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. ജി​​ല്ലാ ത​​ല​​ത്തി​​ല്‍ അ​​സി​​സ്റ്റ​​ന്‍റ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍ജി​​നി​​യ​​ര്‍മാ​​രും (അ​​ഗ്രി​​ക​​ള്‍ച്ച​​ര്‍) സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ സ്റ്റേ​​റ്റ് അ​​ഗ്രി​​ക​​ള്‍ച്ച​​റ​​ല്‍ എ​​ന്‍ജി​​നി​​യ​​റും പ​​ദ്ധ​​തി​​യു​​ടെ മേ​​ല്‍നോ​​ട്ടം വ​​ഹി​​ക്കും. 2026 മാ​​ര്‍ച്ച് 31ന​​കം പ​​ദ്ധ​​തി പൂ​​ര്‍ത്തി​​യാ​​ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.


2025-26 വാ​​ര്‍ഷി​​ക പ​​ദ്ധ​​തി​​യി​​ല്‍ പ്രോ​​ജ​​ക്ട് അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പു​​തി​​യ കൃ​​ഷി​​ശ്രീ സെ​​ന്‍റ​​റു​​ക​​ള്‍ സ്ഥാ​​പി​​ക്കാ​​നും നി​​ല​​വി​​ലു​​ള്ള കൃ​​ഷി​​ശ്രീ സെ​​ന്‍റ​​റു​​ക​​ള്‍, കാ​​ര്‍ഷി​​ക ക​​ര്‍മ​​സേ​​ന​​ക​​ള്‍, അ​​ഗ്രോ സ​​ര്‍വീ​​സ് സെ​​ന്‍റ​​റു​​ക​​ള്‍ എ​​ന്നി​​വ​​യെ ശ​​ക്തി​​പ്പെ​​ടു​​ത്താ​​നും തു​​ക വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ട്.

Tags : Agricultural mechanization

Recent News

Up