ADVERTISEMENT
ഗംഗൈകൊണ്ടചോളപുരം: രാജ്യസുരക്ഷയെയും പരാമാധികാരത്തെയും ആക്രമിച്ചാൽ എന്താകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ലോകത്തിനുമുന്നിൽ കാണിച്ചുകൊടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അതിർത്തികടന്നുള്ള തീവ്രവാദവിരുദ്ധ ആക്രമണം രാജ്യത്തിന് പുതിയ ആത്മധൈര്യം പകർന്നുവെന്നും തീവ്രവാദികൾക്ക് ഒളിക്കാനാവില്ലെന്നു തെളിയച്ചെന്നും മോദി കൂട്ടിച്ചേർത്തു. ചോള ചക്രവർത്തി രാജേന്ദ്ര ചോളന്റെ ജന്മവാർഷിക ചടങ്ങിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോദി.""രാജരാജചോളന്റെയും മകൻ രാജേന്ദ്രചോളന്റെയും പേരുകൾ ഇന്ത്യ എക്കാലവും ഓർമിക്കും. അതിനാൽ, ഇരുവരുടെയും വലിയ പ്രതിമകൾ തമിഴ്നാട്ടിൽ ഉയരും. ഈ പ്രതിമകൾ തമിഴ്നാട്ടിലെ ആധുനിക ചരിത്രപുനരുദ്ധാനത്തിന്റെ സ്തംഭങ്ങളായി മാറും.
തമിഴ്നാട്ടിൽ ആടിമാസ തിരുവാതിരയാണ് രാജേന്ദ്രചോള-1 ചക്രവർത്തിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ചു പറയുന്പോൾ യുകെയിലെ മാഗ്നാ കാർട്ടയെക്കുറിച്ചാണ് പറയുന്നത്. എന്നാൽ, ആയിരം വർഷംമുന്പ് ചോളകാലഘട്ടത്തിൽ കുടവോലൈ അഥവാ വോട്ടിംഗ് സംവിധാനം നിലനിന്നിരുന്നു.’’- മോദി കൂട്ടിച്ചേർത്തു.
Tags :