ADVERTISEMENT
അമൃത്സർ: പഞ്ചാബിലെ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി (ബികെഐ) ബന്ധമുള്ള യുവാവിനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്.
പ്രതി കരൺബീർ(22) എന്ന കരൺ ആണെന്ന് തിരിച്ചറിഞ്ഞതായി ന്യൂഡൽഹി റേഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് കൗശിക് പറഞ്ഞു. ഏപ്രിലിൽ പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ക്വില ലാൽ സിംഗ് പോലീസ് സ്റ്റേഷനിൽ നടന്ന ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ടാണ് കരൺബീറിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഞായറാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി.
ആയുധ നിയമപ്രകാരം പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നും ശനിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags :