x
ad
Mon, 28 July 2025
ad

ADVERTISEMENT

വി​ദേ​ശനാ​ണ്യ കരുതൽശേഖരം കു​റ​ഞ്ഞു


Published: July 27, 2025 10:41 PM IST | Updated: July 27, 2025 10:41 PM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വി​ദേ​ശ നാ​ണ്യ ക​രു​ത​ൽ ശേ​ഖ​രം വീ​ണ്ടും കു​റ​ഞ്ഞു. ജൂ​ലൈ 18ന് ​അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ രാ​ജ്യ​ത്തെ വി​ദേ​ശ നാ​ണ്യ​ക​രു​ത​ൽ ശേ​ഖ​രം 1.18 ബി​ല്യ​ൺ ഡോ​ള​ർ കു​റ​ഞ്ഞ 695.49 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി​യ​താ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു.


ജൂ​ലൈ 11 അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ ഇ​ന്ത്യ​യു​ടെ വി​ദേ​ശ നാ​ണ്യ​ശേ​ഖ​രം 3.06 ബി​ല്യ​ൺ ഡോ​ള​ർ താ​ഴ്ന്ന് 696.67 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി​യ​താ​യി ആ​ർ​ബി​ഐ വ്യ​ക്ത​മാ​ക്കി. ക​രു​ത​ൽ ശേ​ഖ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​മാ​യ വി​ദേ​ശ ക​റ​ൻ​സി ആ​സ്തി​ക​ൾ 1.201 ബി​ല്യ​ൺ ഡോ​ള​ർ കു​റ​ഞ്ഞ് 587.609 ബി​ല്യ​ൺ ഡോ​ള​റി​ലാ​യെ​ന്ന് കേ​ന്ദ്ര​ബാ​ങ്കി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. സ്വ​ർ​ണ​ശേ​ഖ​രം 150 മി​ല്യ​ൺ ഡോ​ള​ർ ഉ​യ​ർ​ന്ന് 84.499 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി.


എ​സ്ഡി​ആ​ർ 119 മി​ല്യ​ൺ ഡോ​ള​ർ താ​ഴ്ന്ന് 19.683 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി. ഐ​എം​എ​ഫി​ൽ ഇ​ന്ത്യ​യു​ടെ ക​രു​ത​ൽ ശേ​ഖ​രം 13 മി​ല്യ​ൺ ഡോ​ള​ർ കു​റ​ഞ്ഞ് 4.698 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി​യെ​ന്ന് കേ​ന്ദ്ര ബാ​ങ്ക് അ​റി​യി​ച്ചു.

Tags : India's forex RBI

Recent News

Up