ADVERTISEMENT
കണ്ണൂർ: ഛത്തീസ്ഗഡ് പോലീസ് അറസ്റ്റു ചെയ്ത് ജയിലിൽ അടച്ച സിസ്റ്റർ വന്ദനയുടെ സഹോദരൻ ജിന്‍സ് ഫ്രാൻസിസിനെ ഫോണിൽ വിളിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ഛത്തീസ്ഗഡ് ഭരണ കൂടവുമായി ബന്ധപ്പെട്ട് സിസ്റ്റർമാരുടെ മോചനത്തിനായി ശ്രമിച്ചു വരുന്നതായി അദ്ദേഹം കുടുംബാഗങ്ങളെ അറിയിച്ചു. ഉദയഗിരിയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ വീട് സജീവ് ജോസഫ് എംഎൽഎ സന്ദർശിക്കാനെത്തിയപ്പോഴാണ് കെ.സി. വേണുഗോപാൽ എംപി സിസ്റ്ററുടെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചത്.
Tags :