ADVERTISEMENT
അമൃത്സർ: പഞ്ചാബിലെ മൻസ ജില്ലയിൽ പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് 13കാരനെ കൊലപ്പെത്തി. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി മൻസയിലെ സർദുൽഗഡിലെ റോഡ്കി ഗ്രാമത്തിന് പുറത്തുള്ള ഒരു മരത്തിന് സമീപമാണ് ഏഴാം ക്ലാസ് വിദ്യാർഥിയായ രാജാ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരം കുട്ടിയെ കാണാതായെന്ന് രാജാ സിംഗിന്റെ കുടുംബം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പ്രതികളിലൊരാളുടെ പ്രാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രാജാസിംഗിന് വധഭീഷണിയുണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രാവ് വളർത്തൽക്കാരായ ടാർലോചൻ സിംഗ്, കലാ സിംഗ്, തേജ സിംഗ് എന്നിവർക്കെതിരെ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു.
Tags :