ADVERTISEMENT
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടന്ന ഇടവക ദിനം അവിസ്മരണീയമായി. ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പോന്റിഫിക്കൽ കുർബാനയോടെയാണ് ഇടവകദിനാഘോഷത്തിന് തുടക്കമായത്.
ഇടവകയിൽ ഈ വർഷം 15-ാം ജന്മദിനം ആഘോഷിച്ച കുട്ടികളെയും ഇരുപത്തിയഞ്ചാമത്, അൻപതാമത് വിവാഹവാർഷികങ്ങൾ ആഘോഷിച്ച ദമ്പതികളെയും ആദരിച്ച് ഉപഹാരങ്ങൾ നൽകി. തുടർന്ന് എല്ലാ പ്രായക്കാർക്കുമായി നടന്ന ഗെയിമുകൾക്ക് സജി പുതൃക്കയിൽ, സാജു കണ്ണമ്പള്ളി എന്നിവർ നേതൃത്വം നൽകി.
പതിനഞ്ചാമത് വാർഷികത്തിന്റെ ഭാഗമായി പള്ളിയിലെ പൂന്തോട്ടത്തിൽ സംഘടിപ്പിച്ച ഫലവൃക്ഷത്തൈ നടീലിന് ക്നാനായ റീജിയൺ ഡയറക്ടർ ഫാ. തോമസ് മുളവനാൽ നേതൃത്വം നൽകി.
വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ,
നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, സ്റ്റീഫൻ കിഴക്കേക്കുറ്റ്, സ്റ്റീഫൻ ചൊള്ളമ്പേൽ ടോണി പുളിയറതുണ്ടത്തിൽ, മിനി എടകര എന്നീ പതിനഞ്ചാം വാർഷിക കമ്മിറ്റിയംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : st mary's knanaya church chicago