ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടന്ന ഇടവക ദിനം അവിസ്മരണീയമായി. ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പോന്റിഫിക്കൽ കുർബാനയോടെയാണ് ഇടവകദിനാഘോഷത്തിന് തുടക്കമായത്.
ഇടവകയിൽ ഈ വർഷം 15-ാം ജന്മദിനം ആഘോഷിച്ച കുട്ടികളെയും ഇരുപത്തിയഞ്ചാമത്, അൻപതാമത് വിവാഹവാർഷികങ്ങൾ ആഘോഷിച്ച ദമ്പതികളെയും ആദരിച്ച് ഉപഹാരങ്ങൾ നൽകി. തുടർന്ന് എല്ലാ പ്രായക്കാർക്കുമായി നടന്ന ഗെയിമുകൾക്ക് സജി പുതൃക്കയിൽ, സാജു കണ്ണമ്പള്ളി എന്നിവർ നേതൃത്വം നൽകി.