ADVERTISEMENT
ഫുജൈറ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ വിയോഗത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന അനുശോചന യോഗത്തിൽ സെൻട്രൽ കമ്മറ്റി സെക്രട്ടറി വി.പി.സുജിത്ത് അധ്യക്ഷത വഹിച്ചു. ജനഹൃദയങ്ങളിൽ ജീവിച്ച നൂറ്റാണ്ടിന്റെ സമര നായകനാണ് വി.എസ് എന്ന് അദ്ദേഹം പറഞ്ഞു.
ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കെ.പി. സുകുമാരൻ, എം.എം.എ. റഷീദ്, ബൈജു രാഘവൻ, സുധീർ തെക്കേക്കര, ഉമ്മർ ചോലയ്ക്കൽ, അബ്ദുള്ള, റാഷീദ് കല്ലുംപുറം, ജിജു എസക്ക്, പ്രിൻസ്, നമിത പ്രമോദ്, പ്രദീപ്, സുഭാഷ്, പ്രേംജിത്ത്, മുരളിധരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വിവിധ മേഖലകളിലുള്ള സാമൂഹ്യസാംസ്കാരിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
Tags : V. S. Achuthanandan CPM Leader