ADVERTISEMENT
ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് നിർമിക്കുന്ന ഏഴാം ചിത്രമായ ലോക ചാപ്റ്റർ വൺ: ചന്ദ്രയുടെ ടീസർ റിലീസ് ചെയ്തു. നസ്ലിൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ലോക ഒരു സൂപ്പർ ഹീറോ ചിത്രമായാണ് ഒരുക്കുന്നത്. വലിയ ബജറ്റിൽ എടുക്കുന്ന സിനിമ ഡൊമിനിക് അരുൺ ആണ് എഴുതി സംവിധാനം ചെയ്യുന്നത്.
“ലോക” എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ എത്തുന്നത്. നസ്ലിൻ ഒരു പൂച്ചയെ കൈയിലെടുത്ത് നിൽക്കുന്ന പോസ്റ്ററിലൂടെയാണ് ദുൽഖർ ടീസർ അപ്ഡേറ്റ് പുറത്തുവിട്ടത്.
ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ലോക – ചാപ്റ്റർ വൺ: ചന്ദ്ര. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു.
മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് തന്നത്. ഓഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തിൽ റിലീസിന് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ- ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ, കലാസംവിധായകൻ- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ,
കോസ്റ്റ്യൂം ഡിസൈനർ- മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ. സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ് എന്നിവരാണ് സിനിമയുടെ അണിയറപ്രവർത്തകർ.
Tags : Kalyani Priyadarshan Naslen Lokah: Chapter One - Chandra Teaser