ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് നിർമിക്കുന്ന ഏഴാം ചിത്രമായ ലോക ചാപ്റ്റർ വൺ: ചന്ദ്രയുടെ ടീസർ റിലീസ് ചെയ്തു. നസ്ലിൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ലോക ഒരു സൂപ്പർ ഹീറോ ചിത്രമായാണ് ഒരുക്കുന്നത്. വലിയ ബജറ്റിൽ എടുക്കുന്ന സിനിമ ഡൊമിനിക് അരുൺ ആണ് എഴുതി സംവിധാനം ചെയ്യുന്നത്.
“ലോക” എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ എത്തുന്നത്. നസ്ലിൻ ഒരു പൂച്ചയെ കൈയിലെടുത്ത് നിൽക്കുന്ന പോസ്റ്ററിലൂടെയാണ് ദുൽഖർ ടീസർ അപ്ഡേറ്റ് പുറത്തുവിട്ടത്.