ADVERTISEMENT
ബാസൽ (സ്വിറ്റ്സർലൻഡ്): യൂറോ കപ്പ് വനിതാ ഫുട്ബോൾ സെമിഫൈനൽ എതിരാളികൾ നിർണയിക്കപ്പെട്ടു. ഇന്നലെ നടന്ന മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തോൽപ്പിച്ച് ജർമനി സെമിയിലെത്തി. നിശ്ചിതസമയത്തു മത്സരം 1-1 സമനിലയായിരുന്നു.
തുടർന്ന് ഷൂട്ടൗട്ടിൽ 6-5നു ജർമനി ജയിച്ചു. രണ്ടു ഷോട്ടുകൾ തടയുകയും സ്വന്തം കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്ത ജർമൻ ഗോൾകീപ്പർ ആൻ കാത്റിൻ ബർഗർ കളിയുടെ വിധിയെഴുതി.
ഒന്‍പതാം യൂറോപ്യൻ കിരീടം ലക്ഷ്യമിടുന്ന ജർമനി നാളെ ഇന്ത്യൻ സമയം രാത്രി 12.30ന് സൂറിച്ചില്‍ നടക്കുന്ന സെമിയിൽ സ്പെയിനിനെ നേരിടും. ഇന്ന് രാത്രി 12.30ന് ആദ്യ സെമിയിൽ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും.
Tags :