ADVERTISEMENT
കിംഗ്സ്റ്റൺ: ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന് മികച്ച് സ്കോർ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് വെസ്റ്റ് ഇൻഡീസ് എടുത്തത്.
അർധ സെഞ്ചുറി നേടിയ ബ്രാണ്ടൻ കിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ആൻഡ്രെ റസലിന്റെയും മികവിലാണ് വിൻഡീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. ബ്രാണ്ടൻ കിംഗ് 51 റൺസാണ് എടുത്തത്. റസൽ 36 റൺസും സ്കോർ ചെയ്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദം സാംപ മൂന്ന് വിക്കറ്റെടുത്തു. നതാൻ എല്ലിസും ഗ്ലെൻ മാക്സ്വെല്ലും രണ്ട് വിക്കറ്റ് വീതവും ബെൻ ഡ്വാർഷ്യസ് ഒരു വിക്കറ്റും വീഴ്ത്തി.
Tags :