ADVERTISEMENT
കിംഗ്സ്റ്റൺ: ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ റോസ്റ്റൺ ചെയ്സിന്റെയും നായകൻ ഷായ് ഹോപിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷിംറോൺ ഹെറ്റ്മയറിന്റെയും മികവിലാണ് വിൻഡീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. 60 റൺസെടുത്ത ചെയ്സാണ് വിൻഡീസിന്റെ ടോപ്സ്കോറർ.
ഹോപ് 55 റൺസാണ് എടുത്തത്. ഹെറ്റ്മയർ 38 റൺസാണ് സ്കോർ ചെയ്തത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ബെൻ ഡ്വാർഷ്യസ് നാല് വിക്കറ്റ് എടുത്തു. സീൻ അബോട്ടും കൂപ്പർ കൊനോലിയും മൈക്കൽ ഓവണും നതാൻ എല്ലിസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags :