ADVERTISEMENT
കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇൻഡീസിനെ തോൽവി എന്ന ഡിസീസ് വിട്ടൊഴിയുന്നില്ല. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരന്പരയിലെ ആദ്യ മത്സരത്തിലും വിൻഡീസിന് തോൽവി.
പരന്പരയിലെ ആദ്യ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 189 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയ 18.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 190 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. അർധസെഞ്ചുറി നേടുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഓസീസിന്റെ അരങ്ങേറ്റക്കാരൻ മിച്ചൽ ഓവൻ ആണ് കളിയിലെ താരം.
സ്കോർ: വെസ്റ്റ് ഇൻഡീസ്: 20 ഓവറിൽ 189/8. ഓസ്ട്രേലിയ: 18.5 ഓറവിൽ 190/7.
Tags :