ADVERTISEMENT
സൂറിച്ച്: യൂറോ 2025 വനിതാ ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ സെമിഫൈനൽ ലൈനപ്പായി. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ജർമനി എന്നീ ടീമുകളാണ് സെമിയിലെത്തിയത്.
ശനിയാഴ്ച നടന്ന ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തോൽപ്പിച്ച് ജർമനി കൂടി സെമിയിൽ എത്തിയതോടെയാണ് സെമി ലൈനപ്പായത്. നിശ്ചിത സമയത്തും അധികസയമത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ആദ്യ സെമിയിൽ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 12.30 നാണ് മത്സരം. ജനീവയിലെ സ്റ്റാഡെ ഡി ജനീവ സ്റ്റേഡിയമാണ് വേദി.
രണ്ടാം സെമിയിൽ സ്പെയിൻ ജർമനിയുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 12.30 നാണ് മത്സരം. സൂറിച്ചിലെ ലെറ്റ്സിഗ്രണ്ട് സ്റ്റേഡിത്തിലാണ് മത്സരം നടക്കുക.
Tags :