ADVERTISEMENT
ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ സിംബാബ്വെയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്വെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. 61 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റാണ് ആതിഥയേര്‍ക്ക് വേണ്ടി തിളങ്ങിയത്.
മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റുബിന്‍ ഹെര്‍മാന്‍ (63), റാസി വാന്‍ ഡര് ഡസന്‍ (52) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.
Tags :