ADVERTISEMENT
ധാക്ക: പാക്കിസ്ഥാനെതിരായ ടി20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ടി20യിൽ പാക്കിസ്ഥാനെ എട്ടു റൺസിന് തകർത്താണ് മൂന്നു മത്സരങ്ങളടങ്ങിയ പരന്പര ബംഗ്ലാ കടുവകൾ 2-0 ന് സ്വന്തമാക്കിയത്.
സ്കോർ: ബംഗ്ലോദേശ് 133/10 പാക്കിസ്ഥാൻ 125/10. മിർപൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ 133 റണ്‍സിന് എല്ലാവരും പുറത്തായി. അർധ സെഞ്ചുറി (55) നേടിയ ജാക്കർ അലിയാണ് അവരുടെ ടോപ് സ്കോറർ.
33 റൺസ് നേടിയ മെഹെദി ഹസൻ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ 19.2 ഓവറില്‍ 125 റൺസിന് ഓൾ ഔട്ടായി. 51 റൺസ് നേടിയ ഫഹീം അഷറഫ് മാത്രമാണ് പാക് നിരയിൽ തിളങ്ങിയത്.
ഒരു ഘട്ടത്തിൽ പാക്കിസ്ഥാൻ 30 റൺസിന് ആറു വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. 32 പന്തിൽ 51 റൺസ് നേടിയ ഫഹീം അഷ്റഫിന്റെയും അബ്ബാസ് അഫ്രീദിയുടെയും(19) അഹമ്മദ് ഡാനിയലിന്റെയും (17) മികച്ച പ്രകടനങ്ങൾ പാക്കിസ്ഥാന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയെങ്കിലും അത് വൈകിപ്പോയിരുന്നു.
ബംഗ്ലാദേശിനായി ഷെരീഫുൾ ഇസ്ലാം മൂന്നും മെഹെദി ഹസന് രണ്ടുവിക്കറ്റ് വീഴ്ത്തി. ജാക്കർ അലിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ആദ്യ മത്സരം ഏഴ് വിക്കറ്റിന് ബംഗ്ലാദേശ് ജയിച്ചിരുന്നു.
Tags :