x
ad
Sat, 2 August 2025
ad

ADVERTISEMENT

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ജ​യ്സ്വാ​ൾ; ഓ​വ​ൽ ടെ​സ്റ്റി​ൽ ഇ​ന്ത്യ പൊ​രു​തു​ന്നു


Published: August 2, 2025 12:51 AM IST | Updated: August 2, 2025 12:51 AM IST

ഓ​വ​ല്‍: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 247 റ​ണ്‍​സി​ല്‍ അ​വ​സാ​നി​പ്പി​ച്ച ഇ​ന്ത്യയ്​ക്ക് ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ഭേ​ദ​പ്പെ​ട്ട തു​ട​ക്കം. 23 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി ര​ണ്ടാം ഇ​ന്നിം​ഗ്സ് തു​ട​ങ്ങി​യ ഇ​ന്ത്യ ര​ണ്ടാം ദി​നം ക​ളി​നി​ര്‍​ത്തു​മ്പോ​ള്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 75 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

51 റ​ൺ​സെ​ടു​ത്ത യ​ശ​സ്വി ജ​യ്സ്വാ​ളും നാ​ലു റ​ണ്ണു​മാ​യി നൈ​റ്റ് വാ​ച്ച്‌​മാ​ന്‍ ആ​കാ​ശ് ദീ​പും ക്രീ​സി​ലു​ണ്ട്. എ​ട്ട് വി​ക്ക​റ്റ് ശേ​ഷി​ക്കെ ഇ​ന്ത്യ​ക്കി​പ്പോ​ള്‍ 52 റ​ണ്‍​സി​ന്‍റെ ലീ​ഡു​ണ്ട്.

കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും സാ​യ് സു​ദ​ര്‍​ശ​ന്‍റെ​യും വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ന​ഷ്ട​മാ​യ​ത്. ഏ​ഴ് റ​ണ്‍​സെ​ടു​ത്ത രാ​ഹു​ല്‍ ജോ​ഷ് ടം​ഗി​ന്‍റെ പ​ന്തി​ല്‍ സ്ലി​പ്പി​ല്‍ ജോ ​റൂ​ട്ടി​ന് ക്യാ​ച്ച് ന​ല്‍​കി പു​റ​ത്താ​യ​പ്പോ​ള്‍ 11 റ​ണ്‍​സെ​ടു​ത്ത സാ​യ് സു​ദ​ര്‍​ശ​നെ ഗു​സ് അ​റ്റ്കി​ന്‍​സ​ണ്‍ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ക്കി.

ഇ​ന്ത്യ​ൻ നി​ര​യി​ലെ ആ​റ് വി​ക്ക​റ്റു​ക​ളും ഇം​ഗ്ല​ണ്ട് നി​ര​യി​ലെ ഒ​മ്പ​ത് വി​ക്ക​റ്റു​ക​ളും അ​ട​ക്കം 16 വി​ക്ക​റ്റു​ക​ളാ​ണ് ര​ണ്ടാം ദി​നം മാ​ത്രം ഓ​വ​ലി​ല്‍ വീ​ണ​ത്.

Tags :

Recent News

Up