x
ad
Mon, 21 July 2025
ad

ADVERTISEMENT

പാ​ക്കി​സ്ഥാ​നെ നാ​ണം​കെ​ടു​ത്തി; ബം​ഗ്ലാ​ദേ​ശി​ന് ത​ക​ർ​പ്പ​ൻ ജ​യം


Published: July 21, 2025 04:28 AM IST | Updated: July 21, 2025 04:28 AM IST

ധാ​ക്ക: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് ത​ക​ർ​പ്പ​ൻ ജ​യം. ധാ​ക്ക​യി​ലെ ഷേ​ർ ബം​ഗ്ലാ നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ 19.3 ഓ​വ​റി​ൽ വെ​റും 110 റ​ൺ​സി​ന് പു​റ​ത്താ​യി.

111 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ ബം​ഗ്ലാ ക​ടു​വ​ക​ൾ 15.3 ഓ​വ​റി​ൽ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യ റ​ൺ​സ് കു​റി​ച്ചു. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 110/10 (19.3) ബം​ഗ്ലാ​ദേ​ശ് 112/3 (15.3). ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ടി20​യി​ൽ പാ​കി​സ്ഥാ​ന്‍റെ ഏ​റ്റ​വും കു​റ​ഞ്ഞ സ്കോ​റാ​ണ് ധാ​ക്ക​യി​ൽ പി​റ​ന്ന​ത്.

കൂ​ടാ​തെ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ടി20​യി​ൽ പാ​ക്കി​സ്ഥാ​ൻ ഓ​ൾ ഔ​ട്ടാ​കു​ന്ന​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്. 44 റ​ൺ​സ് നേ​ടി​യ ഫ​ഖ​ർ സ​മാ​നാ​ണ് പാ​ക് നി​ര​യി​ൽ ടോ​പ്സ്കോ​റ​ർ. ബം​ഗ്ലാ​ദേ​ശി​നാ​യി ട​സ്കി​ൻ അ​ഹ​മ്മ​ദ് മൂ​ന്നും മു​സ്താ​ഫി​സു​ർ റ​ഹ്മാ​ൻ ര​ണ്ട് വി​ക്ക​റ്റും നേ​ടി.

ബം​ഗ്ലാ​ദേ​ശി​നാ​യി ഓ​പ്പ​ണ​ർ പ​ർ​വേ​സ് ഹു​സൈ​ൻ എ​മോ​ൺ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. താ​രം 39 പ​ന്തി​ൽ അ​ഞ്ച് സി​ക്സ​റു​ക​ള​ട​ക്കം പു​റ​ത്താ​കാ​തെ 56 റ​ൺ​സ് നേ​ടി. പാ​ക്കി​സ്ഥാ​ന് വേ​ണ്ടി സ​ൽ​മാ​ൻ മി​ർ​സ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ബം​ഗ്ലാ​ദേ​ശ് 1 - 0 മു​ന്നി​ലെ​ത്തി.

പ​ർ​വേ​സ് ഹു​സൈ​ൻ എ​മോ​ണി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ബാ​ബ​ർ അ​സം, മു​ഹ​മ്മ​ദ് റി​സ്വാ​ൻ, ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി, ഹാ​രി​സ് റൗ​ഫ്, ന​സീം ഷാ ​തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളി​ല്ലാ​തെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ബം​ഗ്ലാ​ദേ​ശി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

Tags :

Recent News

Up