x
ad
Tue, 29 July 2025
ad

ADVERTISEMENT

പി​റ​വം വാ​ര്‍​ഷി​ക​സം​ഗ​മം ഒ​ക്‌​ടോ​ബ​ര്‍ 11ന്

ജോ​സ് കാ​ടാ​പു​റം
Published: July 28, 2025 04:09 PM IST | Updated: July 28, 2025 04:09 PM IST

​ന്യൂ​യോ​ര്‍​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ വാ​ര്‍​ഷി​ക സം​ഗ​മം ന്യൂ​യോ​ര്‍​ക്കി​ലെ കേ​ര​ള സെ​ന്‍റ​റി​ൽ ഒ​ക്‌​ടോ​ബ​ര്‍ 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.

1995ല്‍ ​ബി​നോ​യ് തെ​ന്ന​ശേ​രി​യു​ടെ ഭ​വ​ന​ത്തി​ല്‍ കൂ​ടി​യ പി​റ​വം നി​വാ​സി​ക​ളു​ടെ ആ​ദ്യ​യോ​ഗം മു​ത​ല്‍ 30 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പി​റ​വം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ലു​ള്ള ഒ​രു സൗ​ഹൃ​ദ​സം​ഗ​മ​മാ​യി​രു​ന്നു.

പി​റ​വ​ത്ത് പ​ല ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ സം​ഗ​മ​ത്തി​ന് ക​ഴി​ഞ്ഞു. സ്‌​കൂ​ള്‍, കോ​ള​ജു​ക​ളി​ല്‍ ഗ്രാ​ജു​വേ​റ്റ് ചെ​യ്ത കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ന് പു​റ​മെ വി​വി​ധ അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യ പി​റ​വം നി​വാ​സി​ക​ളെ കൂ​ടി ആ​ദ​രി​ക്കു​ന്നു.

ക​ലാ​പ​രി​പാ​ടി​ക​ളും സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ജെ​സി ജെ​യിം​സ് - 516 603 2024, മി​നി - 718 790 7911.

 

Tags : pirvam annuval meet

Recent News

Up