x
ad
Sun, 20 July 2025
ad

ADVERTISEMENT

ഒ​രു​മ ഓണാഘോഷം: ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി


Published: July 19, 2025 05:21 PM IST | Updated: July 19, 2025 05:21 PM IST

ഷു​ഗ​ർ​ലാ​ൻ​ഡ്: ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ ക​മ്യൂ​ണി​റ്റി​യാ​യ റി​വ​ർ​സ്റ്റോ​ണി​ലെ ഒ​രു​മ​യു​ടെ ഓ​ണാ​ഘോ​ഷ​മാ​യ പൊ​ന്നോ​ണ ന​ക്ഷ​ത്ര രാ​വ് അ​ര​ങ്ങേ​റു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്ക് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചേ​ർ​ന്ന് തു​ട​ക്ക​മി​ട്ടു.

ഓ​ഗ​സ്റ്റ് 23ന് ​വൈ​കു​ന്നേ​രം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തി​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ പ​തി​ന​ഞ്ചി​ൽ​പ്പ​രം ക​ലാപ​രി​പാ​ടി​ക​ള​ൾ അ​ര​ങ്ങേ​റു​ന്നു.

മ​ല​യാ​ളി രു​ചി കൂ​ട്ടു​ള്ള മി​ക​ച്ച ഓ​ണ​സ​ദ്യ​യോ​ട് കൂ​ടി പൊ​ന്നോ​ണ ന​ക്ഷ​ത്രരാ​വി​ന് തി​ര​ശീ​ല​യി​ട്ടു​ന്നു. ഒ​രു​മ പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് മാ​ത്യു, സെ​ക്ര​ട്ട​റി ജ​യിം​സ് ചാ​ക്കോ, ട്ര​ഷ​റ​ർ ന​വീ​ൻ ഫ്രാ​ൻ​സി​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​നാ വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മേ​രി ജേ​ക്ക​ബ്,

പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​സ് തൈ​പ്പ​റ​മ്പി​ൻ, റോ​ബി ജേ​ക്ക​ബ്, റെ​യ്ന റോ​ക്ക്, സെ​ലി​ൻ ബാ​ബു, ഡോ.​സി​ന അ​ഷ്റ​ഫ്, മെ​ർ​ലി​ൻ സാ​ജ​ൻ, ദീ​പ പോ​ൾ, ജോ​സ​ഫ് തോ​മ​സ്, കെ.​പി ത​ങ്ക​ച്ച​ൻ, അ​ലീ​ന സ​ബാ​സ്റ്റി​യ​ൻ, ഏ​ബ്ര​ഹാം കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : oruma onam

Recent News

Up