ADVERTISEMENT
ഷിക്കാഗോ: ഷിക്കാഗോ മലയാളി സമൂഹത്തിൽ കഴിഞ്ഞ 34 വർഷങ്ങളായി കലാ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2025ലെ പിക്നിക്കും കുടുംബസംഗമവും ഈ മാസം 20ന് നടക്കും.
സ്ക്കോക്കിയിലുള്ള ലോറേൽ പാർക്കിലാണ് പരിപാടി നടക്കുന്നത്. ഉച്ചയ്ക്ക് 12ന് പ്രസിഡന്റ് ജോയി ഇണ്ടികുഴിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം വിവിധങ്ങളായ ഗെയിമുകളും മത്സരങ്ങളും അരങ്ങേറും.
രുചിയേറും വിഭവസമൃദ്ധങ്ങളായ ഭക്ഷണ പദാർഥങ്ങൾ തത്സമയം പാചകംചെയ്ത് നൽകാനുള്ള ക്രമീകരണങ്ങളും സംഘാടകർ പിക്നികിൽ ഒരുക്കിയിട്ടുണ്ട്.
പിക്നിക്കിന്റെ വിപുലമായ നടത്തിപ്പിലേക്കായി ചന്ദ്രൻ പിള്ള, കുര്യൻ തുരുത്തിക്കര, മാത്യു ചാണ്ടി, ഷാനി എബ്രാഹം, ജോർജ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോയി ഇണ്ടിക്കുഴി, വൈസ് പ്രസിഡന്റ് സ്റ്റീഫൻ ചൊള്ളംമ്പേൽ, ജോസി കുരിശിങ്കൽ, സെക്രട്ടറി പ്രജിൽ അലക്സാണ്ടർ, ലിൻസ് ജോസഫ് തുടങ്ങി എല്ലാ ഭാരവാഹികളും അറിയിച്ചു.
Tags : Nri news