ADVERTISEMENT
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തുന്ന കലാ സാംസ്കാരികവേദിയുടെ 22-ാമത് സമ്മേളനം മന്ത്രി ആർ. ബിന്ദു ഓൺലെെനിലൂടെ ഈ മാസം 26ന് ഇന്ത്യൻ സമയം രാത്രി 7.30ന് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ മുഖ്യാതിഥികളായി സാമൂഹ്യപ്രവർത്തകനും ജനസേവ ശിശുഭവൻ ചെയർമാനുമായ ജോസ് മാവേലിയും മുൻ മന്ത്രിയും ഹൈക്കോടതി അഭിഭാഷകനുമായ ജോസ് തെറ്റയിലും പങ്കെടുക്കും.
എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ പങ്കെടുക്കാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കാനും ആശയവിനിമയം നടത്താനും അവസരം ഉണ്ടായിരിക്കും.
26ന് നടക്കുന്ന സമ്മേളനത്തിൽ തെരുവുമക്കൾ ഇല്ലാത്ത ഭാരതവും തെരുവുനായ മുക്ത ഭാരതവും എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. ജോസ് മാവേലിയും ജോസ് തെറ്റയിലുമാണ് ചർച്ചകൾ നയിക്കുക.
എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Tags : World Malayali Council R. Bindu