ADVERTISEMENT
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കെപിഎ സ്നേഹസ്പർശം 18-ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
50തിൽ പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. റിഫാ ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ഏരിയ ജോയി സെക്രട്ടറി സുബിൻ സുനിൽ കുമാർ സ്വാഗതവും ഏരിയ ട്രഷറർ അനന്തു ശങ്കർ നന്ദിയും പറഞ്ഞു. കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം ബ്ലഡ് ഡോനെഷൻ കൺവീനർമാരായ വി. എം. പ്രമോദ്, നവാസ് ജലാലുദ്ദീൻ, ഏരിയ കോഓർഡിനേറ്റർ മജു വർഗീസ്, ഏരിയ സെക്രട്ടറി സാജൻ നായർ എന്നിവർ ആശംസകൾ അറിയിച്ചു.
കെപിഎ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. റിഫാ ഏരിയ വൈസ് പ്രസിഡന്റ് ജമാൽ കോയിവിള, പ്രവാസിശ്രീ യൂണിറ്റ് ഹെഡ് ശാമില ഇസ്മായിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags : Blood Camp KPA