ADVERTISEMENT
റിയാദ്: കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി മലാസ് ഏരിയയുടെ ആറാമത് സമ്മേളനം സെപ്റ്റംബർ18, 19 തീയതികളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ അരങ്ങേറുകയാണ്.
മലാസ് ഏരിയ സമ്മേളന സംഘാടകസമിതി ചെയർമാൻ നിയാസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങിൽ കേളി കേന്ദ്ര പ്രസിഡന്റ് സെബിൻ ഇഖ്ബാലും കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ടുചാലിയും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.
ആറാമത് ഏരിയ സമ്മേളനത്തിന്റെ ലോഗോ റിയാദിലെ പൊതുസമൂഹത്തിൽ നിന്ന് ക്ഷണിക്കുകയും അതിൽ നിന്ന് മികച്ച ലോഗോ തെരഞ്ഞെടുക്കുകയുമാണ് ചെയ്തത്. മികച്ച ലോഗോ തയാറാക്കിയത് മലാസ് യൂണിറ്റ് അംഗം സുബിൻ കക്കുഴിയാണ്.
കേളി മലാസ് ഏരിയ രക്ഷാധികാരി കൺവീനർമാരായ സുനിൽ കുമാർ, ജവാദ് പരിയാട്ട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കാഹിം ചേളാരി, നസീർ മുള്ളൂർക്കര എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, മലാസ് ഏരിയക്ക് കീഴിലെ വിവിധ യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സംഘാടകസമിതി കൺവീനർ വി.എം. സുജിത്ത് സ്വാഗതവും സംഘാടക സമിതി സാമ്പത്തിക കൺവീനർ സമീർ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Tags : Keli Malas Logo