ADVERTISEMENT
റിയാദ്: കേളി കലാസാംസ്കാരിക വേദി റിയാദ് അസീസിയ ഏരിയ മനാഹ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രാജീവിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
റിയാദിലെ സ്വകാര്യ കമ്പനിയിൽ 14 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തൃശൂർ ജില്ല അന്തിക്കാട് സ്വദേശിയാണ്.
അസീസിയ മനാഹിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ശശി കാട്ടൂർ അധ്യക്ഷത വഹിച്ചു. കേളി അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, ഷാജി റസാഖ്,
ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗം സുഭാഷ്, ഏരിയ കമ്മിറ്റി അംഗം സ്വാലിഹ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അലികുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.
നിരവധി യൂണിറ്റ് അംഗങ്ങളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി സജാദ് സ്വാഗതവും യൂണിറ്റിന്റെ ഉപഹാരവും നൽകി. യാത്രയയപ്പ് ചടങ്ങിന് രാജീവ് നന്ദി രേഖപ്പെടുത്തി.
Tags : Keli Rajeev farewell party