ADVERTISEMENT
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകുന്നേരം മൂന്നിന് മിഷൻ ഡയറക്ടർ റവ.ഫാ. ജോം മാത്യു കൊടിയുയർത്തി ദുക്റാന തിരുനാളിനു തുടക്കം കുറിച്ചു.
തുടർന്ന് റവ.ഫാ. ജിനോ അരിക്കാട്ടിന്റെ മുഖ്യകാർമികത്തിൽ തിരുനാൾ കുർബാനയും വചന സന്ദേശം നൽകുയുമുണ്ടായി. തിരുനാൾ കുർബാനക്കു ശേഷം നടന്ന പ്രദക്ഷിണം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന് എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
മിഷൻ ഡയറക്ടർ ഫാ. ജോ മാത്യുവിന്റെ നേതൃത്വത്തിൽ കൈക്കാരൻമാരായ പോൾസൺ, എഡ്വിവിൻ, ജിമി, വേദപാഠ അധ്യാപകർ, ഗായക സംഘം, പാരിഷ് കൌൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തൽ തിരുനാൾ ഭംഗിയായി നടത്താൻ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Tags : Dukhrana feast Chesterfield