x
ad
Thu, 17 July 2025
ad

ADVERTISEMENT

ഡി​എം​എ ക​ലോ​ത്സ​വം: സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​റി​ൽ


Published: July 15, 2025 12:12 PM IST | Updated: July 15, 2025 12:12 PM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ലോ​ത്സ​വം സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ൾ വി​കാ​സ്‌​പു​രി കേ​ര​ളാ സ്‌​കൂ​ളി​ൽ ന​വം​ബ​ർ എട്ട്, ഒമ്പത് തീ​യ​തി​ക​ളി​ൽ അ​ര​ങ്ങേ​റും.

മേ​ഖ​ലാ ത​ല മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 19നും 26​നും കാ​നിംഗ് റോ​ഡ്, വി​കാ​സ്‌​പു​രി എ​ന്നീ കേ​ര​ളാ സ്‌​കൂ​ളു​ക​ളി​ലും ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലു​മാ​യി അ​ര​ങ്ങേ​റും.

ക​ലോ​ത്സ​വ​ത്തി​ന്‍റെ സു​ഖ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി ഡി​എം​എ യു​ടെ 32 ഏ​രി​യ​ക​ളെ സൗ​ത്ത്, സൗ​ത്ത് വെ​സ്റ്റ്, സെ​ൻ​ട്ര​ൽ, ഈ​സ്റ്റ്, വെ​സ്റ്റ് എ​ന്നീ അ​ഞ്ചു മേ​ഖ​ല​ക​ളാ​യി ത​രം തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ, കോ​ഓ​ർ​ഡി​നേ​റ്റ​ർ ജെ. ​സോ​മ​നാ​ഥ​ൻ എ​ന്നി​വ​രു​മാ​യി 7838891770, 9212635200, 9717999482 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : dma arts day

Recent News

Up