ADVERTISEMENT
ലണ്ടൻ: ബ്രിട്ടനിൽ വോട്ടവകാശത്തിനുള്ള പ്രായം പതിനാറായി കുറയ്ക്കാനൊരുങ്ങുന്നു. ജനാധിപത്യ പരിഷ്കരണങ്ങളുടെ ഭാഗമായിട്ടാണു നടപടിയെന്ന് സർക്കാർ അറിയിച്ചു.
ബ്രിട്ടന്റെ ഭാഗമായ സ്കോട്ട്ലൻഡിലെയും വെയിൽസിലെയും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ നിലവിൽ 16 വയസുകാർ വോട്ട് ചെയ്യുന്നുണ്ട്.
വോട്ടുപ്രായം രാജ്യമൊട്ടുക്ക് ഏകീകരിക്കാനാണു നീക്കം. പ്രായപരിധി താഴ്ത്തുന്നതോടെ പോളിംഗ് നിരക്ക് ഉയർന്നേക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
2024ലെ ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ 59.7 ശതമാനമായിരുന്നു പോളിംഗ്. 2001നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
Tags : Britain voting age