ADVERTISEMENT
ഹൂസ്റ്റൺ: കനത്ത ചൂടിൽ ഹൂസ്റ്റണിലെ ഗലീന പാർക്കിൽ ഒരു വ്യവസായ സമുച്ചയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് കാറിനുള്ളിൽ കുടുങ്ങി ഒൻപത് വയസുകാരി മരിച്ചു. അടുത്തിടെ സമാനരീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.
കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഒൻപത് വയസുകാരിയെ അബോധാവസ്ഥതയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളം കുട്ടി കാറിനുള്ളിൽ തനിച്ചായിരുന്നു. അമ്മയെ സംഭവസ്ഥലത്ത് തന്നെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗൊൺസാലസ് പറഞ്ഞു. കിഡ്സ് ആൻഡ് കാർ സേഫ്റ്റി ശേഖരിച്ച ഡേറ്റ പ്രകാരം, 1990 മുതൽ രാജ്യവ്യാപകമായി 1,136 കുട്ടികൾ കാറിനുള്ളിൽ മരിച്ചിട്ടുണ്ട്.
സമാനരീതിയിൽ മരിക്കുന്ന കുട്ടികളിൽ ഏകദേശം 88 ശതമാനം പേരും മൂന്ന് വയസോ അതിൽ താഴെയോ പ്രായമുള്ളവരാണ്.
Tags : Texas girl car