ADVERTISEMENT
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുശോചിച്ചു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന സഖാവ് വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പോരാളിയായിരുന്നു അദ്ദേഹം. തളരാത്ത ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. പരിസ്ഥിതി, പൊതുജനക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ ധീരമായ തീരുമാനങ്ങളെടുത്ത് മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സഖാക്കള്‍ക്കും ആരാധകര്‍ക്കും എന്റെ അനുശോചനമെന്നും രാഹുല്‍ കുറിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് വി.എസിന്റെ അന്ത്യം സംഭവിച്ചത്. തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പതു മുതൽ തിരുവനന്തപുരം ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും.
Tags :