x
ad
Tue, 22 July 2025
ad

ADVERTISEMENT

ബ്ര​ഹ്മ​പു​ത്ര​യ്ക്കു കു​റു​കെ​ അണക്കെട്ട് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച് ചൈ​ന


Published: July 21, 2025 05:42 PM IST | Updated: July 21, 2025 05:42 PM IST

ബെ​​​യ്ജിം​​​ഗ്: ഇ​​​ന്ത്യ​​​ന്‍ അ​​​തി​​​ര്‍​ത്തി​​​യോ​​​ടു ചേ​​​ര്‍​ന്ന് ടി​​​ബ​​​റ്റി​​​ല്‍ ബ്ര​​​ഹ്മ​​​പു​​​ത്ര ന​​​ദി​​​ക്കു കു​​​റു​​​കെ​​​യു​​​ള്ള അ​​ണ​​ക്കെ​​ട്ടി​​ന്‍റെ നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് ചൈ​​​ന ശ​​​നി​​​യാ​​​ഴ്ച തു​​​ട​​​ക്കം കു​​​റി​​​ച്ചു. 167.8 ബി​​​ല്യ​​​ണ്‍ (14.4 ല​​​ക്ഷം കോ​​​ടി രൂ​​​പ) യാ​​​ണു പു​​​തി​​​യ ഡാ​​​മി​​​ന്‍റെ മു​​​ട​​​ക്ക്. ചൈ​​ന​​യി​​ലെ യാ​​ജി​​യാം​​ഗ് ഗ്രൂ​​പ്പ് ക​​ന്പ​​നി​​യാ​​ണ് അ​​ണ​​ക്കെ​​ട്ട് നി​​ർ​​മി​​ക്കു​​ക.


ചൈ​​​നീ​​​സ് പ്ര​​​ധാ​​​ന​​മ​​​ന്ത്രി ലി ​​​ക്വി​​യാം​​ഗ് ആ​​​ണ് നി​​​ര്‍​മാ​​​ണോ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത്. നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ണ​​​ക്കെ​​​ട്ടാ​​​യി ഇ​​​തു മാ​​​റും. ബ്ര​​​ഹ്മ​​​പു​​​ത്ര​​​യു​​​ടെ താ​​​ഴ്ഭാ​​​ഗ​​​ത്തു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലും ബം​​​ഗ്ലാ​​​ദേ​​​ശി​​​ലും അ​​​ണ​​​ക്കെ​​​ട്ട് നി​​​ര്‍​മാ​​​ണം ആ​​​ശ​​​ങ്ക​​​യു​​​യ​​​ര്‍​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​ദ്ധ​​​തി​​​യി​​​ല്‍ അ​​​ഞ്ച് ജ​​​ല​​​വൈ​​​ദ്യു​​​ത നി​​​ല​​​യ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​​കും. ആ​​റു കോ​​ടി കി​​ലോ​​വാ​​ട്ട് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​ണ് ചൈ​​ന ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

നി​​ല​​വി​​ൽ ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി ചൈ​​ന​​യി​​ലെ ഹു​​ബേ​​യി പ്ര​​വി​​ശ്യ​​യി​​ൽ യാം​​ഗ്റ്റ്സി ന​​ദി​​യി​​ലു​​ള്ള സാ​​ൻ​​ഷി​​യ പ​​ദ്ധ​​തി​​യാ​​ണ്. ഇ​​വി​​ടെ 2.24 കോ​​ടി കി​​ലോ​​വാ​​ട്ട് വൈ​​ദ്യു​​തി​​യാ​​ണ് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്. 1700 കി​​ലോ​​മീ​​റ്റ​​ർ നീ​​ള​​മു​​ള്ള ബ്ര​​ഹ്മ​​പു​​ത്രി തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ ടി​​ബ​​റ്റി​​ലെ യാം​​ഗ്സോം​​ഗ് ഗ്ലേ​​ഷി​​യ​​റി​​ൽ​​നി​​ന്നാ​​ണ് ഉ​​ത്ഭ​​വി​​ക്കു​​ന്ന​​ത്.

Tags :

Recent News

Up