x
ad
Tue, 22 July 2025
ad

ADVERTISEMENT

ബം​ഗ്ലാ​ദേ​ശ് വ്യോ​മ​സേ​ന​യു​ടെ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണു; ഒ​രാ​ൾ മ​രി​ച്ചു


Published: July 21, 2025 02:58 PM IST | Updated: July 21, 2025 02:58 PM IST

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് വ്യോ​മ​സേ​ന​യു​ടെ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ധാ​ക്ക​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രാ​ൾ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു​ണ്ട്.

ചൈ​നീ​സ് നി​ർ​മി​ത എ​ഫ് -7 യു​ദ്ധ​വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. മൈ​ൽ സ്റ്റോ​ൺ കോ​ള​ജി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

ധാ​ക്ക​യി​ലെ വ​ട​ക്ക​ൻ ഉ​ത്ത​ര പ്ര​ദേ​ശ​ത്തു​ള്ള ഒ​രു സ്കൂ​ൾ കാ​മ്പ​സി​ലേ​ക്കാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ത​ക​ർ​ന്ന വി​മാ​നം വ്യോ​മ​സേ​ന​യു​ടേ​താ​ണെ​ന്ന് ബം​ഗ്ലാ​ദേ​ശ് ആ​ർ​മി​യു​ടെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചു.

ഒ​രാ​ൾ മ​രി​ച്ച​താ​യും നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഫ​യ​ർ ഓ​ഫീ​സ​ർ ലി​മ ഖാ​ൻ പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags :

Recent News

Up