ADVERTISEMENT
ന്യൂഡൽഹി: ആറുപേരുടെ മരണത്തിനിടയാക്കിയ ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പ്രധാനപങ്കയിൽ ഫൈബർ കേബിൾ ഉടക്കി നിയന്ത്രണം നഷ്ടമായ കോപ്റ്റർ കുന്നിൻചെരുവിൽ തകർന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞമാസം എട്ടിനാണ് എയ്റോട്രാൻസ് സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബെൽ 407 ഹെലികോപ്റ്റർ തകർന്ന് പൈലറ്റും അഞ്ച് യാത്രക്കാരും മരിച്ചത്. ഒരു യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റു. പറന്നുയർന്ന് 24 മിനിറ്റിനുശേഷമായിരുന്നു അപകടം.
Tags :