x
ad
Tue, 22 July 2025
ad

ADVERTISEMENT

പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി: വി.​ഡി.​ സ​തീ​ശ​ന്‍


Published: July 21, 2025 05:46 PM IST | Updated: July 21, 2025 05:46 PM IST

കൊ​​​​ച്ചി: എ​​​​സ്എ​​​​ന്‍​ഡി​​​​പി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ന്‍ ന​​​​ട​​​​ത്തു​​​​ന്ന വ​​​​ര്‍​ഗീ​​​​യ പ​​​​രാ​​​​മ​​​​ര്‍​ശ​​​​ങ്ങ​​​​ള്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ പ​​​​റ​​​​ഞ്ഞു പ​​​​റ​​​​യി​​​​​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. കൊ​​​​ച്ചി​​​​യി​​​​ല്‍ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ പി​​​​ആ​​​​ര്‍ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ളെ​​​​ക്കൊ​​​​ണ്ടു പ​​​​റ​​​​യി​​​​ച്ച​​​​തും കേ​​​​ര​​​​ള​​​​ത്തി​​​​ലെ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ള്‍ മ​​​​ല​​​​പ്പു​​​​റ​​​​ത്തി​​​​ന് എ​​​​തി​​​​രേ പ​​​​റ​​​​യു​​​​ന്ന​​​​തു​​​​മാ​​​​ണ് എ​​​​സ്എ​​​​ന്‍​ഡി​​​​പി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​തൊ​​​​ക്കെ ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ള്‍​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്.


ഗു​​​​രു​​​​ദേ​​​​വ​​​​നെ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലേ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ള്ള​​​​ത്. ഗു​​​​രു​​​​ദേ​​​​വ​​​​ന്‍ പ​​​​റ​​​​ഞ്ഞ​​​​തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഗു​​​​രു​​​​ദേ​​​​വ​​​​ന്‍ പ​​​​റ​​​​യാ​​​​ന്‍ പാ​​​​ടി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​താ​​​​ണ് അ​​​​ദ്ദേ​​​​ഹം പറയുന്ന​​​​ത്. ജ​​​​ന​​​​ങ്ങ​​​​ളെ ഭി​​​​ന്നി​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ല്‍നി​​​​ന്നു സ​​​​മു​​​​ദാ​​​​യ നേ​​​​താ​​​​ക്ക​​​​ള്‍ പി​​​​ന്മാ​​​​റ​​​​ണ​​​​മെ​​​​ന്നും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Tags :

Recent News

Up