x
ad
Tue, 22 July 2025
ad

ADVERTISEMENT

ഇ​ത​ര സ​മു​ദാ​യ​ങ്ങ​ളെ ഇ​ക​ഴ്ത്തുന്നത് ​ന​ഗ്‌​ന​മാ​യ വ​ർ​ഗീ​യ​ത: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്


Published: July 21, 2025 05:43 PM IST | Updated: July 21, 2025 05:43 PM IST

കൊ​​​​ച്ചി: സ​​​​മു​​​​ദാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദപ്പെ​​​​ട്ട സ്ഥാ​​​​ന​​​​ത്തി​​​​രി​​​​ക്കു​​​​ന്ന വ്യ​​​​ക്തി സ​​​​മ​​​​ചി​​​​ത്ത​​​​ത​​​​യോ​​​​ടും സ​​​​ഹി​​​​ഷ്ണു​​​​ത​​​​യോ​​​​ടും കൂടി സം​​​​സാ​​​​രി​​​​ക്കേ​​​​ണ്ട​​​​ത് പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​ധാ​​​​ന​​​​ത്തോ​​​​ടെ​​​​യു​​​​ള്ള സ​​​​ഹ​​​​വ​​​​ർ​​​​ത്തി​​​​ത്വ​​​​ത്തി​​​​ന് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്. നി​​​​രു​​​​ത്ത​​​​ര​​​​വാ​​​​ദപ​​​​ര​​​​മാ​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ ആ​​​​രു ന​​​​ട​​​​ത്തി​​​​യാ​​​​ലും അ​​​​തു കേ​​​​ര​​​​ളീ​​​​യ പൊ​​​​തു​​​​സ​​​​മൂ​​​​ഹം അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യോ​​​​ടെ ത​​​​ള്ളി​​​​ക്ക​​​​ള​​​​യും.


സ​​​​മു​​​​ദാ​​​​യ​​​​നേ​​​​താ​​​​വ് എ​​​​ന്ന​​​​ നി​​​​ല​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ളെ ഉ​​​​പ​​​​ദേ​​​​ശി​​​​ക്കാം. അ​​​​വ​​​​രു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കു​​​​വേ​​​​ണ്ടി പ്രാ​​​​യോ​​​​ഗി​​​​ക നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാം. എ​​​​ന്നാ​​​​ൽ, ഇ​​​​ത​​​​ര സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ ഇ​​​​ക​​​​ഴ്ത്തി​​​​ക്കൊ​​​​ണ്ടോ ഇ​​​​ല്ലാ​​​​താ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ധ്വ​​​​നി​​​​യോ​​​​ടെ​​​​യോ സം​​​​സാ​​​​രി​​​​ച്ചാ​​​​ൽ അ​​​​തു ന​​​​ഗ്‌​​​​ന​​​​മാ​​​​യ വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യാ​​​​ണെ​​​​ന്ന് തു​​​​റ​​​​ന്നു​​​​പ​​​​റ​​​​യാ​​​​തെ വ​​​​യ്യ. സ്വ​​​​ന്തം സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി വാ​​​​ദി​​​​ക്കു​​​​ന്ന​​​​തും അ​​​​വ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്ന​​​​തും തെ​​​​റ്റ​​​​ല്ല. പ​​​​ക്ഷേ ഇ​​​​ത​​​​ര സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ ഇ​​​​ക​​​​ഴ്ത്തി കാ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ടും അപഹാസ്യ​​​​മാ​​​​യ താ​​​​ര​​​​ത​​​​മ്യംകൊ​​​​ണ്ടും ജു​​​​ഗു​​​​പ്സാ​​​​വ​​​​ഹ​​​​മാ​​​​യ ധ്വ​​​​നി​​​​യോ​​​​ടെ ത​​​​ന്‍റെ സ​​​​മു​​​​ദാ​​​​യം മാ​​​​ത്രം മ​​​​തി ഇ​​​​വി​​​​ടെ എ​​​​ന്നു ചി​​​​ന്തി​​​​ക്കു​​​​ക​​​​യും യാ​​​​തൊ​​​​രു ഉ​​​​ളു​​​​പ്പു​​​​മി​​​​ല്ലാ​​​​തെ പ​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത് വ​​​​ർ​​​​ഗീ​​​​യ​​​​ത​​​ത​​​​ന്നെ​​​​യാ​​​​ണ്.


രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് ക്രൈ​​​​സ്ത​​​​വ സ​​​​മു​​​​ദാ​​​​യ നേ​​​​താ​​​​ക്ക​​​​ൾ സം​​​​സാ​​​​രി​​​​ക്കാ​​​​റു​​​​ള്ള​​​​ത്. മു​​​​ന​​​​മ്പം വി​​​​ഷ​​​​യം, മ​​​​ല​​​​യോ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്നം, കു​​​​ട്ട​​​​നാ​​​​ട് നെ​​​​ൽക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വി​​​​ഷ​​​​യം, വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം എ​​​​ന്നി​​​​വ​​​​യൊ​​​​ക്കെ ക്രൈ​​​​സ്ത​​​​വ​​​​രെ മാ​​​​ത്രം ബാ​​​​ധി​​​​ക്കു​​​​ന്ന പ്ര​​​​ശ്ന​​​​മ​​​​ല്ല. പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ന​​​​ന്മ​​​​യ്ക്കു​​​​വേ​​​​ണ്ടി ഇ​​​​ട​​​​പെ​​​​ടു​​​​മ്പോ​​​​ഴും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ന്‍റെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ഹാ​​​​രം കാണാ​​​​ൻ നേ​​​​തൃ​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മ്പോ​​​​ഴും ക്രൈ​​​​സ്ത​​​​വ​​​​രോ​​​​ടും ഇ​​​​ത​​​​ര സ​​​​മു​​​​ദാ​​​​യ അം​​​​ഗ​​​​ങ്ങ​​​​ളോ​​​​ടും അ​​​​സൂ​​​​യ തോ​​​​ന്നി​​​​യി​​​​ട്ടു കാ​​​​ര്യ​​​​മി​​​​ല്ല.


എ​​​​വി​​​​ടെ​​​​യാ​​​​ണ് ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭാ നേ​​​​തൃ​​​​ത്വം അ​​​​ന്യാ​​​​യ​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട്ട് അ​​​​ന​​​​ർ​​​​ഹ​​​​മാ​​​​യ എ​​​​ന്തെ​​​​ങ്കി​​​​ലും മ​​​​റ്റു സ​​​​മു​​​​ദാ​​​​യ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നു വെ​​​​ട്ടി​​​​പ്പി​​​​ടി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നു വെ​​​​ള്ളാ​​​​പ്പ​​​​ള്ളി വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​പ്പ​​​​ക്ക​​​​ഷ​​​​ണം നീ​​​​ട്ടി​​​​യാ​​​​ൽ സ​​​​മ​​​​ചി​​​​ത്ത​​​​ത ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര​​​​ല്ല ക്രൈ​​​​സ്ത​​​​വ ​​​​നേ​​​​തൃ​​​​ത്വ​​​​മെ​​​​ന്നു വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ൻ മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ റ​​​​വ.​​​​ഡോ. ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ പറഞ്ഞു.

Tags :

Recent News

Up