x
ad
Tue, 22 July 2025
ad

ADVERTISEMENT

സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മ്യൂ​സി​യം പൂ​ർ​ത്തി​യാ​ക്കാ​ൻ പി​ന്തു​ണ ന​ൽ​കും: മ​ന്ത്രി


Published: July 21, 2025 11:05 PM IST | Updated: July 21, 2025 11:05 PM IST

തൃ​​​ശൂ​​​ർ: കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ മ്യൂ​​​സി​​​യം ഈ ​​​വ​​​ർ​​​ഷം​​​ത​​​ന്നെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​മെ​​​ന്നു സാം​​​സ്കാ​​​രി​​​ക​​​മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ.

അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള ശി​​​ല്പ​​​ങ്ങ​​​ളും സം​​​ഗീ​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്കാ​​​നും പ​​​ഠി​​​താ​​​ക്ക​​​ൾ​​​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ഉ​​​പ​​​കാ​​​ര​​​പ്പെ​​​ടും​​​വി​​​ധ​​​വു​​​മാ​​​യി​​​രി​​​ക്കും മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പു​​​ര​​​സ്കാ​​​ര​​​സ​​​മ​​​ർ​​​പ്പ​​​ണം നി​​​ർ​​​വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

വ​​​ള​​​ർ​​​ച്ച​​​യു​​​ടെ പ​​​ട​​​വു​​​ക​​​ൾ ക​​​യ​​​റി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക​​​മേ​​​ഖ​​​ല ലോ​​​ക​​​ത്തെ മു​​​ഴു​​​വ​​​ൻ ക​​​ലാ​​​കാ​​​ര​​​ന്മാ​​​രെ​​​യും പ്ര​​​തി​​​നി​​​ധാ​​​നം​​​ചെ​​​യ്തു​​​കൊ​​​ണ്ട് ഡി​​​സം​​​ബ​​​ർ 18 മു​​​ത​​​ൽ 20 വ​​​രെ കൊ​​​ച്ചി​​​യി​​​ൽ ക​​​ൾ​​​ച്ച​​​റ​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കും. സാം​​​സ്കാ​​​രി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ എ​​​ങ്ങ​​​നെ​​​യാ​​​ക​​​ണം എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ഫെ​​​ലോ​​​ഷി​​​പ്പു​​​ക​​​ൾ വീ​​​ണ​​​വി​​​ദ്വാ​​​ൻ എ. ​​​അ​​​ന​​​ന്ത​​​പ​​​ദ്മ​​​നാ​​​ഭ​​​ൻ, സേ​​​വ്യ​​​ർ പു​​​ൽ​​​പ്പാ​​​ട്ട് (നാ​​​ട​​​കം), ക​​​ലാ​​​മ​​​ണ്ഡ​​​ലം സ​​​ര​​​സ്വ​​​തി (നൃ​​​ത്തം) എ​​​ന്നി​​​വ​​​ർ​​​ക്ക് മ​​​ന്ത്രി സ​​​മ്മാ​​​നി​​​ച്ചു. 18 പേ​​​ർ​​​ക്ക് അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡു​​​ക​​​ളും 22 പേ​​​ർ​​​ക്കു ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും ന​​​ൽ​​​കി.

റീ​​​ജ​​​ണ​​​ൽ തി​​​യേ​​​റ്റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ മ​​​ട്ട​​​ന്നൂ​​​ർ ശ​​​ങ്ക​​​ര​​​ൻ​​​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ പി.​​​ആ​​​ർ. പു​​​ഷ്പ​​​വ​​​തി, സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി, നി​​​ർ​​​വാ​​​ഹ​​​ക​​​സ​​​മി​​​തി അം​​​ഗം ടി.​​​ആ​​​ർ. അ​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ച​​​ട​​​ങ്ങി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ബു​​​ക്ക്സ്റ്റാ​​​ളി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു. പു​​​ര​​​സ്കാ​​​ര​​​ജേ​​​താ​​​ക്ക​​​ളാ​​​യ ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Tags : kerala sangetha nataka academy museum saji cherian kerala thrissur news

Recent News

Up