ADVERTISEMENT
വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ലെയോ പതിനാലാമൻ മാർപാപ്പയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ ധരിപ്പിച്ചു.
അബ്ബാസുമായുള്ള ഫോൺ സംഭാഷണത്തിൽ ഗാസ മുനമ്പിൽ തുടരുന്ന സംഘർഷവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യവും വെസ്റ്റ് ബാങ്കിലെ അക്രമവും മാർപാപ്പ ചർച്ച ചെയ്തതായി വത്തിക്കാൻ പ്രസ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
അന്താരാഷ്ട്ര മാനുഷിക നിയമം മാനിക്കപ്പെടണമെന്ന് അഭ്യർഥിച്ച മാർപാപ്പ, സാധാരണ ജനങ്ങളെയും പുണ്യസ്ഥലങ്ങളെയും സംരക്ഷിക്കാനുള്ള കടമ മറക്കരുതെന്നും വിവേചനരഹിതമായ ബലപ്രയോഗം ഉപേക്ഷിക്കണമെന്നും അബ്ബാസിനോട് ആവശ്യപ്പെട്ടു.
യുദ്ധം തീർത്ത മാനുഷികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്കു സഹായം ലഭിക്ക ണമെന്നും സഹായവുമായി എത്തുന്നവർക്ക് സുഗമമായ പ്രവേശനവും ഉറപ്പുവരുത്തണമെന്നും മാർപാപ്പ അഭ്യർഥിച്ചു.
വത്തിക്കാനും പലസ്തീനും തമ്മിൽ 2015 ജൂൺ 26ന് ഒപ്പുവച്ചതും 2016 ജനുവരി രണ്ടുമുതൽ പ്രാബല്യത്തിൽ വന്നതുമായ സമഗ്ര കരാർ മഹത്തായ പത്തു വർഷം പിന്നിട്ടതും മാർപാപ്പ അനുസ്മരിച്ചു.
Tags : palestine president pope vatican news