ADVERTISEMENT
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. വി.എസിന്റെ വേർപാടിന് പിന്നാലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും നയിക്കുന്നതിലും രൂപീകരണത്തിലും വി.എസിന്റെ നേതൃത്വപരമായ പങ്ക് അതുല്യമാണ്. ദീർഘനാളായി രോഗശയ്യയിലായിരുന്നിട്ടും പ്രധാന പ്രശ്നങ്ങളിൽ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടും വി.എസ് വഹിച്ച പങ്ക് സമൂഹത്തിന് മുന്നിലുണ്ടെന്നെന്നും അദ്ദേഹം അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വേർപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും തീരാനഷ്ടമാണെന്ന് സൃഷ്ടിച്ചിരിക്കുന്നത്. വി.എസ് നേതൃത്വം നൽകി മുന്നോട്ടുകൊണ്ടുപോയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ശക്തിപ്പെടുത്തുകയെന്നത് അദേഹത്തിന്റെ ഓർമയ്ക്ക് മുൻപിൽ നിർവഹിക്കാനുള്ള ഉത്തരവാദിത്വമാണെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
Tags :