ADVERTISEMENT
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി അനുശോചിച്ചു. പാവപ്പെട്ടവന്റെ പടത്തലവനായിരുന്നു സഖാവ് വിഎസെന്ന് എ.കെ.ആന്റണി പറഞ്ഞു.
ജീവിതം മുഴുവൻ പാവങ്ങളെ സംരക്ഷിക്കാൻ നീക്കിവെച്ച പോരാളിയാണ് വി.എസ്. ചൂഷിതർക്ക് വേണ്ടിയും കഷ്ടപ്പെടുന്നവർക്ക് വേണ്ടിയും തൊഴിലാളികൾക്ക് വേണ്ടിയുള്ള സമരമുഖങ്ങളിലും അദ്ദേഹം ഓടി എത്തിയിട്ടുണ്ടെന്ന് എ.കെ.ആന്റണി പറഞ്ഞു.
കേരളത്തിലെ പ്രതിപക്ഷ നേതാകളില്‍ അടയാളപ്പെടുത്തിയ ഒരാളാണ് വിഎസ്. മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ വികസനത്തിനു വേണ്ടി വലിയ ശ്രമങ്ങള്‍ നടത്തി. താൻ കേന്ദ്ര മന്ത്രിയായ സമയത്ത് കൊച്ചി മെട്രോക്ക് വേണ്ടി കണ്ടതോര്‍ക്കുന്നു.
അവസാനം വരെ നല്ല ബന്ധം കാത്തുസൂക്ഷിച്ചെന്നും എ.കെ.ആന്റണി പറഞ്ഞു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ ഒഴുകിയെത്തിയത്.
Tags :