ADVERTISEMENT
ചെന്നൈ: അണ്ണാ ഡിഎംകെ ഓർഗൈനസിംഗ് സെക്രട്ടറിഅൻവർ രാജ ഡിഎംകെയിൽ ചേർന്നു. രാമനാഥപുരത്തു അണ്ണാ ഡിഎംകെയുടെ ന്യൂനപക്ഷ വിഭഗ മുഖമാണ് മുൻ എംപിയായ അൻവർ രാജ. ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് രാജ ഡിഎംകെ അംഗത്വമെടുത്തത്.
ബിജെപിയുമായി അണ്ണാ ഡിഎംകെ വീണ്ടും സഖ്യമുണ്ടാക്കിയതിൽ എടപ്പാടി കെ. പളനിസ്വാമിക്കെതിരേ അൻവർ രാജ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കൽ ഉൾപ്പെടെയുള്ള ഭീഷണികളിൽനിന്നു തമിഴ്നാടിനെ രക്ഷിക്കാനാണ് താൻ ഡിഎംകെയിൽ ചേർന്നതെന്ന് അൻവർ രാജ പറഞ്ഞു.
Tags :