x
ad
Tue, 22 July 2025
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ​യ്ക്ക് സാ​ധ്യ​ത; 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്


Published: July 22, 2025 04:57 AM IST | Updated: July 22, 2025 04:57 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഈ ​ജി​ല്ല​ക​ളി​ൽ 64.5 മി​ല്ലി മീ​റ്റ​ർ മു​ത​ൽ 115. 5 മി​ല്ലി മീ​റ്റ​ർ വ​രെ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ച​ക്ര​വാ​ത ചു​ഴി രൂ​പ​പ്പെ​ട്ട​തും ഇ​ത് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​ണ് കേ​ര​ള​ത്തി​ന് മ​ഴ ഭീ​ഷ​ണി​യാ​കു​ന്ന​ത്.​നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ലൈ 24 ന് ​വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

24 -ാം തി​യ​തി മു​ത​ൽ കേ​ര​ള​ത്തി​ൽ വീ​ണ്ടും അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​വ​ച​ന​മു​ണ്ട്. 25 ന് ​പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ർ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News

Up