ADVERTISEMENT
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്നു പൊതു അവധി പ്രഖ്യാപിച്ചു.
സർക്കാർ ഓഫീസുകൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ അടക്കം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചാണ് അവധി.
ഇന്നു മുതൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഈ ദിവസങ്ങളിൽ ദേശീയപതാക താഴ്ത്തിക്കെട്ടണമെന്നും പൊതുഭരണ വകുപ്പിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ഇന്നു നടത്താനിരുന്ന പിഎസ്സി പരീക്ഷകളും മാറ്റിവച്ചു.
എംജി, കേരള സര്‍വകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ റേഷൻ കടകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.
Tags :