ADVERTISEMENT
ന്യൂഡൽഹി: സരിത വിഹാർ പ്രദേശത്ത് ട്രക്ക് കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ദക്ഷിണ പുരി സ്വദേശിയായ സാബിർ (36) ആണ് മരിച്ചത്. മുഹമ്മദ് ഷാനുർ, സുരേഷ്, ബിപ്തി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഓഖ്ല ടാങ്ക് ബസ് സ്റ്റാന്റിന് സമീപത്താണ് അപകടം നടന്നത്.
ആശ്രം ഭാഗത്ത് നിന്ന് വന്ന ട്രക്ക് ആദ്യം വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. പിന്നീടാണ് കാൽനടയാത്രക്കാരെ ഇടിച്ചത്. ഗ്യാസ് സിലിണ്ടറുകളുമായാണ് ട്രക്ക് വന്നത്.
യാത്രക്കാരെ ഇടിച്ചതിന് ശേഷം നിർത്താതെ പോയ ട്രക്ക് പിന്നീട് ട്രാഫിക്ക് പോലീസ് പിടികൂടി.
Tags :